Alcohol Consumption: ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യപിക്കുന്ന സംസ്ഥാനം ഏതാണെന്ന് അറിയാമോ?

Highest Alcohol Consumption: മദ്യപാനം ശരിക്കും നല്ലൊരു ശീലമല്ല.  ഇത് മദ്യം ഉപയോഗിക്കുന്നവർക്കും അറിയാവുന്ന കാര്യമാണ് അല്ലെ? മദ്യപാനം ശരിക്കും ഒരു ദുശീലം തന്നെയാണ്. 

Written by - Ajitha Kumari | Last Updated : Mar 6, 2025, 07:41 AM IST
  • രാജ്യത്ത് ദിനംപ്രതി മദ്യവിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
  • സർക്കാരുകൾ മദ്യത്തിന്റെ വില വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഉപയോഗത്തിന് ഒരു കുറവുമില്ല
  • പുരുഷന്മാരെപ്പോലെ സ്ത്രീകളും ഇപ്പോൾ മദ്യത്തിന് അടിമയാകുന്നതാണ് കണ്ടുവരുന്നത്
Alcohol Consumption: ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യപിക്കുന്ന സംസ്ഥാനം ഏതാണെന്ന് അറിയാമോ?

Highest Alcohol Consumption: രാജ്യത്ത് ദിനംപ്രതി മദ്യവിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാളുകൾ കഴിയുന്തോറും മദ്യപിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിക്കുകയാണ്.  സർക്കാരുകൾ മദ്യത്തിന്റെ വില വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഉപയോഗത്തിന് ഒരു കുറവുമില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാൽ സർക്കാരുകളുടെ മികച്ച വരുമാന മാർഗ്ഗമായി മാറിയിരിക്കുകയാണ് ഈ മദ്യ വിൽപ്പന. 

Add Zee News as a Preferred Source

Also Read: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

ഓരോ ഉത്സവങ്ങളും ആഘോഷങ്ങളും കഴിഞ്ഞു നോക്കുമ്പോൾ അറിയാൻ കഴിയും സർക്കാരിന്റെ ഖജനാവിൽ എത്രത്തോളം വരുമാനം എത്തിയെന്നത്.  അതുകൊണ്ടുതന്നെ മദ്യനിരോധനം നടത്താൻ ഒരു സർക്കാരും ധൈര്യപ്പെടില്ല എന്നത് വാസ്തവം. മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും സംസ്കാരവും പാശ്ചാത്യ പ്രവണതകളും കാരണം പുരുഷന്മാരെപ്പോലെ സ്ത്രീകളും ഇപ്പോൾ മദ്യത്തിന് അടിമയാകുന്നതാണ് കണ്ടുവരുന്നത്. 

മദ്യപാനം ശരിക്കും നല്ലൊരു ശീലമല്ല.  ഇത് മദ്യം ഉപയോഗിക്കുന്നവർക്കും അറിയാവുന്ന കാര്യമാണ് അല്ലെ? മദ്യപാനം ശരിക്കും ഒരു ദുശീലം തന്നെയാണ്. എങ്കിലും ഇതൊന്നും വകവെക്കാതെ മദ്യപിക്കുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് ദിനംപ്രതി കൂടിവരികയാണ്. മദ്യപിക്കാൻ ചിലർക്ക് പല കാരണങ്ങളാണ്. ഇപ്പോൾ സ്ത്രീകൾ പോലും മദ്യത്തിൻ്റെ കാര്യത്തിൽ പിന്നിലല്ല എന്നത് മറ്റൊരു സത്യമാണ്.

Also Read: ഇടവ രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും വർധിക്കും, വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

ഈ സാഹചര്യത്തിൽ നിങ്ങൾക്ക് അറിയാമോ  സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യം കഴിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതാണെന്ന്? സത്യം പറഞ്ഞാൽ ഇക്കാര്യത്തെ കുറിച്ച് പലർക്കും അറിയില്ലായിരിക്കും. എന്നാൽ അടുത്തിടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സർവേയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഈ സർവേയിൽ നിന്നും സ്ത്രീകൾ ഏറ്റവുമധികം മദ്യപിക്കുന്ന സംസ്ഥാനമേതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

സർവെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ മദ്യം കഴിക്കുന്ന സ്ത്രീകളുള്ളത് അസമിലാണ്. അവിടെ 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 26.3 ശതമാനം പേരും  മദ്യം ഉപയോഗിക്കുന്നവരാണ്. കേട്ടപ്പോൾ നിങ്ങൾ ഞെട്ടിയിട്ടുണ്ടാകും അല്ലെ? പക്ഷെ സത്യമാണ്. ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മദ്യം കഴിക്കുന്ന സ്ത്രീകളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്.

Also Read: വെള്ളമടിച്ച് കിളി പോയോ..? ഹാം​ഗ് ഓവർ മാറാൻ ഇതാ ചില നുറുങ്ങു വിദ്യകൾ

അസം കഴിഞ്ഞാൽ രണ്ടാം സ്ഥാനം മേഘാലയക്ക് ആണ്. ഇവിടുത്തെ സ്ത്രീകൾക്കും മദ്യം പ്രിയമാണ് എന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഇവിടെ 15 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ 8.7 ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നവരാണ്. 

മൂന്നാം സ്ഥാനത്ത് അരുണാചൽ പ്രദേശാണ്. ഇവിടെ സ്ത്രീകൾക്കിടയിലെ മദ്യപാനം മുമ്പത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഈ സംസ്ഥാനമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ സ്ത്രീകൾക്കിടയിലെ മദ്യപാന നിരക്ക് 3.3 ശതമാനം ആണ്. ഈ സംസ്ഥാനത്ത് താമസിക്കുന്ന 15 നും 49 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 59% പേരും മദ്യം ഉപയോഗിക്കുന്നവരാണ്. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും ഉയർന്ന നിരക്കാണ്.

Also Read: മണിക്കൂറുകൾക്കുള്ളിൽ ബുധനും യമനും ചേർന്ന് രാജയോഗം; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!

ഇതിന് ശേഷം വരുന്നത് സിക്കിം ആണ്. സിക്കിമിൽ 15 നും 49 നും ഇടയിൽ പ്രായമുള്ള 0.3 ശതമാനം സ്ത്രീകൾ മദ്യപിക്കാറുണ്ട്. അഞ്ചാം സ്ഥാനത്ത് ഛത്തീസ്ഗഢ് ആണ്. ഇവിടെ 0.2 ശതമാനം സ്ത്രീകളാണ് മദ്യപിക്കുന്നത്.  ആറാം സ്ഥാനത്ത് ഝാർഖണ്ഡ് ആണ്. നേരത്തെ ഝാർഖണ്ഡിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം 9.9% ആയിരുന്നെങ്കിൽ ഇപ്പോൾ അത് കുറഞ്ഞ് 0.3% ആയിട്ടുണ്ട്. ഏഴാം സ്ഥാനത്ത് ത്രിപുരയാണ്. ത്രിപുരയിൽ നേരത്തെ 9.6 ശതമാനം സ്ത്രീകൾ മദ്യപിക്കുമായിരുന്നെങ്കിൽ ഇപ്പോൾ അത് 0.8 ശതമാനമായി കുറഞ്ഞു.

ഇതിൽ ഞെട്ടിപ്പിക്കുന്ന കാര്യം കോർപ്പറേറ്റ് ആധിപത്യം പുലർത്തുന്ന മഹാരാഷ്ട്ര, ഡൽഹി, കർണാടക തുടങ്ങിയ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾ ഈ പട്ടികയിൽ വളരെ പിന്നിലാണ് എന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News