ഗാർഹിക പീഡന കേസിൽ നഷ്ടപരിഹാര തുക അഞ്ച് ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തി കോടതി. മുംബൈയിലാണ് സംഭവം. ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി നോക്കിയ ശേഷമാണ് നഷ്ടപരിഹാര തുക ഉയർത്തിയത്. യുവതിയുടെ ഭർത്താവിന് ലിഫ്റ്റ് കമ്പനി ആണെന്നും ഈ കുടുംബം കോടീശ്വരന്മാർ ആണെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് നഷ്ടപരിഹാരത്തുക ഉയർത്തുകയായിരുന്നു. കൂടാതെ, യുവതിക്കും മകൾക്കും അനുവദിച്ച പ്രതിമാസ ജീവനാംശം ഒരു ലക്ഷം രൂപയിൽനിന്ന് ഒന്നര ലക്ഷം രൂപയായും കോടതി ഉയർത്തി.
ഭർത്താവിൽ നിന്ന് പരാതിക്കാരി അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 20 വർഷത്തോളമാണ് ഭർത്താവിന്റെ പീഡനവും അപമാനവും യുവതി സഹിച്ചുവെന്നും ഇത് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടപരിഹാരം വളരെ തുച്ഛമാണെന്നും അഡീഷണൽ സെഷൻസ് ജഡ്ജി (ദിൻഡോഷി കോടതി) എസ്.ജെ. അൻസാരി വിധിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി 2020 ഫെബ്രുവരിയിൽ വിധിച്ച നഷ്ടപരിഹാര ഉത്തരവിനെതിരെ വീട്ടമ്മയായ യുവതി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.