ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ക്കാണ് മല ചവിട്ടാന്‍ തിരക്ക്...

ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ മലചവിട്ടാന്‍ തിരക്കുകൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് എഴുത്തുകാരി തസ്‌ലിമ നസ്‌റിൻ. 

Last Updated : Nov 17, 2018, 12:44 PM IST
ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ക്കാണ് മല ചവിട്ടാന്‍ തിരക്ക്...

ന്യൂഡല്‍ഹി: ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ മലചവിട്ടാന്‍ തിരക്കുകൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് എഴുത്തുകാരി തസ്‌ലിമ നസ്‌റിൻ. 

സ്ത്രീകളുടെ ഉന്നമനം ആഗ്രഹിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നിരവധി മേഖലകള്‍ ഉണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമവും, ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ ഏറ്റവും കൂടുത; നേരിടുന്ന ഗ്രാമങ്ങളിലേയ്ക്കാണ് ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടതെന്നും ഏഴുത്തകാരി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. 

ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യമോ ജോലിക്ക് തുല്യ വേതനമോ, വിദ്യാഭ്യാസമോ ഒന്നും സ്ത്രീകള്‍ക്ക് ലഭ്യമല്ലാത്ത ഗ്രാമങ്ങളുണ്ട് ഇപ്പോഴും ഇന്ത്യയിലെന്നും തസ്‌ലിമ നസ്‌റിൻ ചൂണ്ടിക്കാട്ടി. 

ശബരിമല മലചവിട്ടാന്‍ ആക്റ്റിവിസ്റ്റു൦ ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി എത്തിയതിനെ  പിന്നാലെയാണ് പരാമര്‍ശിച്ചായിരുന്നു അവര്‍ ട്വിറ്ററിലൂടെ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. 

അതേസമയം പതിനാല് മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവില്‍ ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങി. എന്നാല്‍, പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് അവര്‍ കൊച്ചി വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.

 

 

Trending News