തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 24ന് ആണ് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ മന്ത്രിമാരും പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നപടികളും ഇനി ആരംഭിക്കേണ്ട നടപടികളും ഉന്നതതലയോഗത്തിൽ തീരുമാനിക്കും.
കോളേജ് ഹോസ്റ്റലിൽ നിന്ന് ഉൾപ്പെടെ കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷൻ നടത്താൻ എക്സൈസും പോലീസും തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഡിജിപിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താൻ പദ്ധതി രൂപീകരിച്ചു.
പോലീസ്, എക്സൈസ് വകുപ്പുകൾ യോജിച്ചാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്. എഡിജിപി മനോജ് ഏബ്രഹാമിനാണ് പരിശോധനകളുടെയും നിരീക്ഷണത്തിന്റെയും ഏകോപന ചുമതല. ലഹരി മാഫിയ സംഘത്തിന്റെ വിശദമായ ഡാറ്റ ബേസ് ഇരു വകുപ്പുകളും ചേർന്ന് തയ്യാറാക്കാനും അന്തർസംസ്ഥാന ബസുകളിലും മറ്റ് വാഹനങ്ങളും പരിശോധന ശക്തമാക്കാനും തീരുമാനമായി.
എക്സൈസ് വകുപ്പിന് പോലീസ് സൈബർ സഹായം ഉറപ്പാക്കും. അന്തർ സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി വിൽപ്പന ഏകോപിപ്പിക്കുന്നത് ശിക്ഷാ കാലാവധി തീർന്ന ലഹരി കേസ് പ്രതികളാണെന്ന് വിവരമുള്ളതിനാൽ ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും ജില്ലാ പോലീസ് മേധാവിമാരും കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









