ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത നടപടി. എസ്ഐആർ നടപടികളിൽ വീഴച വരുത്തിയെന്ന് ആരോപിച്ച് 7 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ ഗുരുതരമായ വീഴ്ചയും ക്രമക്കേടും കാണിച്ചെന്നാണ് ആരോപണം. ചുമതലകളിൽ അനാസ്ഥ കാണിച്ച ഉദ്യൊഗസ്ഥരെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. മാത്രമല്ല ഇവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കലംഘനം, ജോലിയിലെ അനാസ്ഥ, എസ്ഐആർ അധികാരങ്ങളുടെ ദുരുപയോഗം എന്നിവ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിനു പുറമെ ചീഫ് സെക്രട്ടറിയോട് ഇവർക്കെതിരെ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: നവപഞ്ചമ യോഗത്താൽ ഇവർക്കിനി വച്ചടി വച്ചടി കയറ്റം; നിങ്ങളും ഉണ്ടോ?
സസ്‌പെൻഡ് ചെയ്തവരിൽ മുർഷിദാബാദിലെ സംസെർഗഞ്ച് എഇആർഒ ഡോ. സഫി ഉർ റഹ്മാൻ, ഫറാക്ക എഇആർഒ നിതീഷ് ദാസ് എന്നിവർ ഉൾപ്പെടുന്നുണ്ട്. മൈനാഗുഡിയിലെ ദാലിയ റേ ചൗധരി, സൂതി ബ്ലോക്കിലെ എസ്.കെ. മുർഷിദ് ആലം എന്നിവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സൗത്ത് 24 പർഗാനാസിലെ കാനിംഗ് പുർബോ മണ്ഡലത്തിൽ നിന്നുള്ള എആർഒമാരായ ജോയ്ദീപ് കുണ്ടു, സത്യജിത് ദാസ് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ ഡെബ്ര നിയമസഭാ മണ്ഡലത്തിലെ ജോയിന്റ് ബിഡിഒയും എആർഒയുമായ ദേബാശിഷ് ബിശ്വാസിനെതിരെയും കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചും കമ്മീഷന് തെളിവുകൾ സഹിതം പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതികൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









