പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

പി.എന്‍.ബി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മെഹുല്‍ ചോക്സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 

Last Updated : Mar 1, 2018, 05:18 PM IST
പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മെഹുല്‍ ചോക്സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 

ചോക്സിയുടെ 41 സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. മുംബൈയിലെ 17 ഓഫീസുകളും 15 ഫ്ലാറ്റുകളും കണ്ടു കെട്ടിയതില്‍ ഉള്‍പെടുന്നു. കൂടാതെ കൊല്‍ക്കത്തയിലെ ഒരു മാള്‍, അലിബാഗിലെ നാല് ഏക്കര്‍ ഫാം ഹൗസ്,  നാസിക്ക്, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 231 ഏക്കര്‍ ഭൂമി, ഹൈദരാബാദില്‍ 170 ഏക്കര്‍ പാര്‍ക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

മുന്‍പ് നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടര്‍ച്ചയായി നടത്തിയ റെയ്ഡില്‍ ആറായിരം കോടിയിലധികം രൂപയുടെ ആഭരണശേഖരം കണ്ടെത്തിയിരുന്നു.

പിഎന്‍ബിയില്‍ നിന്നും 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയില്‍ നിന്നും കടന്നത്‌. എന്നാല്‍ 1,300 കോടി രൂപയുടെ കൂടി തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പിഎന്‍ബി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
 

Trending News