സാമ്പത്തിക ക്രമക്കേട്‌: സിബിഐയ്ക്ക് പിന്നാലെ ലാലുപ്രസാദ്​ യാദവിനും കുടുംബത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു

 ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്. 

Last Updated : Jul 27, 2017, 08:14 PM IST
സാമ്പത്തിക ക്രമക്കേട്‌: സിബിഐയ്ക്ക് പിന്നാലെ ലാലുപ്രസാദ്​ യാദവിനും കുടുംബത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു

ന്യൂഡൽഹി: നിതീഷ് എൻ.ഡി.എ സഖ്യത്തിന്‍റെ പിന്‍ ബലത്തോടെ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്. 

കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന  ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി കേസെടുത്തിരിക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട്​  ലാലുവിന്‍റെയും ബന്ധുക്കളുടേയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

2006 ജ​നു​വ​രി​യി​ല്‍ ഐ.ആർ.സി.ടി.സി റാ​ഞ്ചി​യി​ലേ​യും പു​രി​യി​ലേ​യും ബി​.എ​ന്‍​.ആ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. സു​ജാ​ത ഹോ​ട്ട​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നിക്ക് ഇ​വ​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല 15 വ​ര്‍​ഷ​ത്തേ​ക്ക് ലീ​സി​ന് ന​ല്‍​കി. 

ബി​.എ​ന്‍​.ആ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ക​രാ​ര്‍ തു​ക​യാ​യി 15.45 കോ​ടി​യും ലൈ​സ​ന്‍​സ​സ് ഫീ​സാ​യി 9.96 കോ​ടി​യു​മാ​ണ് സു​ജാ​ത ഹോ​ട്ട​ല്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ല്‍​കി​യ​ത്. ഐ.ആർ.സി.ടി.സിയുടെ കരാറിന് പ​ക​ര​മാ​യി ലാലുവിന്‍റെ സഹായി പ്രേം ചന്ദ് ഗുപ്തക്ക് സു​ജാ​ത ഹോ​ട്ട​ല്‍​സ് ര​ണ്ടേ​ക്ക​ര്‍ ഭൂ​മി നൽകിയെന്നാ​ണ് പ​രാ​തി.

Trending News