)
കർണാടകയിൽ സ്കൂളിന് തീപിടിച്ച് എട്ടു വയസുകാരൻ മരിച്ചു. കർണാടക കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെഡിക്കേരി റസിഡൻഷ്യൽ സ്കൂളിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട 29 വിദ്യാർത്ഥികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി.
മടിക്കേരിയിലെ ഒരു കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലേസ്കൂളിലാണ് തീപിടിത്തമുണ്ടായത്. ഏകദേശം 11 മണിയോടെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ റിയൽ എസ്റ്റേറ്റ് ഓഫീസിലെ ജീവനക്കാർ എയർ കണ്ടീഷണർ യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടു. ഉടൻ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്കൂൾ അധികൃതർക്കൊപ്പം, പ്ലേസ്കൂളിലെ കുട്ടികളെ സമീപത്തെ ഒരു താമസസ്ഥലത്തേക്ക് സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു. എയർ കണ്ടീഷണർ യൂണിറ്റിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.