യുപിയില്‍ എട്ടുവയസ്സുക്കാരിയെ ബലാത്സംഗം ചെയ്തു കൊന്നു, പ്രതി അറസ്റ്റില്‍

  

Updated: Apr 17, 2018, 12:30 PM IST
യുപിയില്‍ എട്ടുവയസ്സുക്കാരിയെ ബലാത്സംഗം ചെയ്തു കൊന്നു, പ്രതി അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എട്ടയില്‍ എട്ടുവയസ്സുക്കാരിയെ ബലാത്സംഗം ചെയ്തു കൊന്നു. ശീതള്‍പുരിലെ മണ്ഡി സമിതിക്ക് സമീപം ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. 

ഞായറാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. വിവാഹ ചടങ്ങുകള്‍ക്കിടയിലാണ് സംഭവം. വിവാഹ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിയെടുത്ത പ്രതി കുട്ടിയുമായി അല്‍പം അകലെയുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലെത്തുകയും ക്രൂരമായി ബലാത്സംഗം ചെയ്തതിനുശേഷം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

 

 

കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് സമീപം മദ്യപിച്ച് ലക്കുകെട്ട നിലയില്‍ കണ്ടെത്തിയ ഏട്ട സ്വദേശി സോനുവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ ചൗരസ്യ പറഞ്ഞു. 

സംഭ അറിഞ്ഞ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.