close

News WrapGet Handpicked Stories from our editors directly to your mailbox

video: ആയുധവുമായി വന്ന മോഷ്ടാക്കള്‍ക്ക് പണികൊടുത്ത് വൃദ്ധ ദമ്പതികള്‍!

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം.  

Updated: Aug 13, 2019, 02:35 PM IST
video: ആയുധവുമായി വന്ന മോഷ്ടാക്കള്‍ക്ക് പണികൊടുത്ത് വൃദ്ധ ദമ്പതികള്‍!

ചെന്നൈ: മനസിന്‌ ധൈര്യമുണ്ടെങ്കില്‍ പ്രായം ബാധകമല്ലയെന്ന് ഈ വീഡിയോ കാണുമ്പോള്‍ നമുക്ക് മനസ്സിലാകും. ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറാന്‍ വന്ന മോഷ്ടാക്കളെ ചെരിപ്പും കസേരയും ഉപയോഗിച്ച് തുരത്തിയോടിക്കുന്ന വൃദ്ധ ദമ്പതികളെ കാണുമ്പോഴാണ് നമുക്ക് ഇങ്ങനെ തോന്നുന്നത്‍. 

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. എഴുപത് വയസ്സുള്ള ഷണ്‍മുഖവേലുവും അറുപത്തിയഞ്ചുകാരിയായ സെന്താമരയുമാണ്‌ മോഷ്ടാക്കള്‍ക്ക് ഉഗ്രന്‍ പണികൊടുത്തത്. ദമ്പതിമാര്‍ ചേര്‍ന്ന്‍ കള്ളന്മാരെ തുരുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.  

മുഖംമൂടി ധരിച്ച രണ്ടു കള്ളന്മാരായിരുന്നു ഇവരുടെ വീട്ടില്‍ എത്തിയത്. അതില്‍ ഒരാള്‍ വീടിനുപുറത്ത് വിശ്രമിക്കുകയായിരുന്ന ഷണ്‍മുഖവേലുവിന്‍റെ പിന്നിലൂടെയെത്തി കഴുത്തില്‍ തുണിമുറുക്കി പുറകിലേക്ക് വലിക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ ഭാര്യ സെന്താമര അവിടെ കിടന്ന ചെരുപ്പുകളെടുത്ത് കള്ളന്മാരെ എറിഞ്ഞു. ഇതിനിടെ കള്ളന്‍റെ പിടിയില്‍ നിന്നും ഷണ്‍മുഖവേലു രക്ഷപ്പെടുകയും.  തുടര്‍ന്ന്‍ ദമ്പതികള്‍ ചേര്‍ന്ന് കള്ളന്മാരെ ആക്രമിക്കുകയും ചെയ്തു. 

മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കസേരകള്‍ കൊണ്ട് ഷണ്‍മുഖവേലുവും സെന്താമരയും കള്ളന്മാരെ ആക്രമിച്ചു. സംഭവത്തില്‍ സെന്താമരയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്തായാലും തക്ക സമയത്തുള്ള രണ്ടുപേരുടെയും ഇടപെടല്‍ ജീവന്‍ രക്ഷിച്ചുവെന്നുതന്നെ പറയാം.

വീഡിയോ കാണാം: