ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തുമാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിയത്. എസ്ഐആർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎൽഒമാർ ആത്മഹത്യ ചെയ്തതുൾപ്പടെ ഗുരുതര പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഡിസംബർ 18 വരെയും ഉത്തർപ്രദേശിൽ ഡിസംബർ 26 വരെയുമാണ് നീട്ടിയത്. കേരളത്തിലെ എസ്‌ഐആർ നടപടികൾ നേരത്തേ നീട്ടിയിരുന്നു. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തിയതി ഡിസംബർ 18വരെയാണ് നീട്ടിയത്. ഡിസംബർ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









