അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഇന്ന് ഉച്ചയ്ക്ക് 12:30 ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. നവംബറോടെ തെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  

Last Updated : Oct 6, 2018, 11:05 AM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

ഇന്ന് ഉച്ചയ്ക്ക് 12:30 ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. നവംബറോടെ തെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുളള രാഷ്ട്രീയ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനും കോണ്‍ഗ്രസിന് വിശാലസഖ്യം രൂപീകരിക്കാനും ഏറെ പ്രധാനമാണ് ഈ തെര‍ഞ്ഞെടുപ്പ്. 

നിലവില്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് കാലാവധി തീരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമിലെ നിയമസഭയുടെ കാലാവധി ഡിസംബറിലാണ് അവസാനിക്കുന്നത്.

തെലങ്കാനയില്‍ അടുത്ത വര്‍ഷം ഏപ്രിലിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സെപ്തംബറില്‍ നിയമസഭ പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്.

Trending News