കൊറോണ: അടിയന്തിര സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണ൦ -എകെ ആന്‍റണി

കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ തൊഴിലും നിര്‍ത്തിവച്ച് വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി.

Last Updated : Mar 23, 2020, 01:44 PM IST
കൊറോണ: അടിയന്തിര സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണ൦ -എകെ ആന്‍റണി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ തൊഴിലും നിര്‍ത്തിവച്ച് വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് എകെ ആന്‍റണി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവു മൂലം ലക്ഷണക്കണിക്കന് കോടി രൂപയുടെ പ്രതീക്ഷിക്കാത്ത വരുമാനമാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഈ വരുമാനം കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന  നിര്‍ദ്ദേശമാണ് എ.കെ.ആന്റണി മുന്നോട്ട് വച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള വ്യവസായ ശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. കോവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ പ്രതിരോധ പ്രവത്തനങ്ങളില്‍ മിലിട്ടറി ഹെല്‍ത്ത് സര്‍വ്വീസിന്റെ സേവനങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തണമെന്നും ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധാര്‍മ്മിക പിന്തുണയ്ക്ക് പുറമെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹനമായി സാമ്പത്തിക സഹായം കൂടി നല്‍കണം. ഇതിനൊപ്പം ആശുപത്രികളില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ ഫണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി നല്‍കണമെന്നും എ.കെ.ആന്റണി നിര്‍ദ്ദേശിച്ചു.

Trending News