കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് മാതൃക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍; പ്രധാനമന്ത്രി

കോവിഡ്  പ്രതിരോധത്തില്‍  ഇന്ത്യ ലോകത്തിനുതന്നെ മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

Last Updated : Jun 16, 2020, 05:41 PM IST
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് മാതൃക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്  പ്രതിരോധത്തില്‍  ഇന്ത്യ ലോകത്തിനുതന്നെ മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

രാജ്യത്തെ  കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണെന്നും കൊറോണ വൈറസിനെ  ചെറുക്കാന്‍ രാജ്യം പ്രാപ്തമാണെന്നും  അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ നമുക്ക്  കൊറോണയെ അതിജീവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജാഗ്രതയിലെ ഒരു ചെറിയ പിഴവ് മതി നാം കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ പരാജയപ്പെടാന്‍. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച്ച  വരുത്തരുത്. ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടമുണ്ടാക്കു൦, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ രോഗമുക്തി നിരക്ക് 50% ന്  മുകളിലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്.  ഓരോ ജീവനും രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.  വീഡിയോ കോൺഫറൻസ് വഴി 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി നടത്തിയ ആശയവിനിമയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യയില്‍ കോവിഡ്   വ്യാപിക്കുകയാണ്.  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 3,43,000 ആളുകള്‍ക്ക്   കോവിഡ്  സ്ഥിരീകരിച്ചു. ഇവരില്‍ 1,80,000 സുഖം  പ്രാപിച്ചു.  9,900 പേര്‍ക്കാണ്   കോവിഡ് മൂലം  ജീവഹാനി സംഭവിച്ചത്.

Trending News