യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്നവസാനിക്കും

ജമ്മുകശ്മീരിലെ വിവിധ മേഖലകള്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘം ദാല്‍ തടാകത്തിനെ നൗകകളില്‍ യാത്ര നടത്തുകയും തദ്ദേശിയരുമായി സംസാരിക്കുകയും ചെയ്തു. 

Last Updated : Oct 30, 2019, 10:04 AM IST
യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്നവസാനിക്കും

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്നവസാനിക്കും.

ജമ്മുകശ്മീരില്‍ എത്തിയ സംഘത്തോട് അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് സേനാ പ്രതിനിധി ഇന്നലെ വിവരിച്ചിരുന്നു. 

കരസേനയുടെ 15 കോര്‍പ്‌സ് ആസ്ഥാനത്തായിരുന്നു സുരക്ഷ സംബന്ധിച്ച സേനയുടെ വിശദീകരണം. പാക്കിസ്ഥാനും അവരുടെ സേനയും കശ്മീരില്‍ ഭീകരവാദം വളര്‍ത്തുകയാണെന്ന് പ്രതിനിധി സംഘത്തെ ഇന്ത്യ അറിയിച്ചു.

ജമ്മുകശ്മീരിലെ വിവിധ മേഖലകള്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘം ദാല്‍ തടാകത്തിനെ നൗകകളില്‍ യാത്ര നടത്തുകയും തദ്ദേശിയരുമായി സംസാരിക്കുകയും ചെയ്തു. 

പ്രതിനിധി സംഘം ഗവര്‍ണര്‍ സത്യപാല്‍ മാലികുമായും, ലഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ്. ധില്ലനുമായും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ന് പ്രതിനിധി സംഘം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ കശ്മീരിലെ അവസ്ഥയെക്കുറിച്ചുള്ള അവരുടെ അഭിപ്രായം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

More Stories

Trending News