Hi-Tech Cheating Viral| പോലീസ് പരീക്ഷ എഴുതാൻ വന്ന ഹൈടെക് കോപ്പിയടി വീരൻ, പക്ഷെ പിടിക്കാൻ പറ്റിയില്ല
പ്രതിയെ തടഞ്ഞുനിർത്തിയപ്പോഴാണ് സംഭവത്തിൻറെ യാഥാർത്ഥ്യം പുറത്ത് വരുന്നത്
പൂനെ: മുൻപത്തെ പോലെ അല്ല. പരീക്ഷക്ക് കോപ്പിയടിക്കാൻ ഇപ്പോ ഉദ്യോഗാർഥികൾ പയറ്റുന്നത് പുതിയ ടെക്നോളജിയാണ്.മുന്നാഭായ് എംബിബിഎസ് എന്ന സിനിമയിൽ തീർച്ചയായും കണ്ട പോലെ ഒരു കോപ്പിയടിക്കേസാണ് ഇത്തവണ പൂനെയിൽ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിലെ ഹിഞ്ജേവാർഡി പ്രദേശത്തുള്ള ബ്ലൂ റിഡ്ജ് പബ്ലിക് സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം.പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയാണ് പ്രതി.
Also Read: Abhinandan Varthaman: എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന് വീർ ചക്ര
ഉദ്യോഗാർഥികളുടെ പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനായ ശശികാന്ത് ദേവകാന്താണ് കോപ്പിയടി വീരനെ പൊക്കിയത്. പ്രതിയെ തടഞ്ഞുനിർത്തിയപ്പോഴാണ് സംഭവത്തിൻറെ യാഥാർത്ഥ്യം പുറത്ത് വരുന്നത്. മാസ്കിൽ ബന്ധിപ്പിച്ച ഒരു ഇലക്ട്രോണിക് ഉപകരണം കൂടെ ബാറ്ററി. എയർടെൽ സിം കാർഡ്, ഒരു സ്വിച്ച്, മൈക്ക്, എല്ലാം വയറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പോലീസ് തന്നെ ഞെട്ടി.
ALSO READ : Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല
എന്നാൽ പിടികൂടുംമുമ്പ് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പക്ഷെ മഹാരാഷ്ട്ര പ്രിവൻഷൻ ഓഫ് മാൽപ്രാക്‌റ്റിസസ് അറ്റ് യൂണിവേഴ്‌സിറ്റി, ബോർഡ്, അദർ സ്‌പെസിഫൈഡ് എക്സാമിനേഷൻസ് ആക്ട്, 1982 എന്നീ വകുപ്പുകൾ പ്രകാരം ഉദ്യോഗാർത്ഥിക്കെതിരെ ഹിഞ്ജേവാഡി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...