ഉപഭോക്തൃ കാര്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ കളിപ്പാട്ടങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പനങ്ങൾ കണ്ടെത്തി.

ദില്ലി: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്(ബിഐഎസ്) ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും വെയർഹൗസുകളിൽ വ്യാപകമായ റെയ്ഡ് നടത്തി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയുള്ള നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ വിതരണം തടയുക എന്നതാണ് റെയ്ഡുകളിലൂടെ ലക്ഷ്യമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്തൃ കാര്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ കളിപ്പാട്ടങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പനങ്ങൾ കണ്ടെത്തി.
ലഖ്നൗവിലെയും ഗുരുഗ്രാമിലെയും ആമസോൺ വെയർഹൗസുകളിൽ നടത്തിയ പരിശോധനയിലും നൂറുകണക്കിന് സർട്ടിഫിക്കറ്റ് ഇല്ലാത്ത കളിപ്പാട്ടങ്ങൾ, ഹാൻഡ് ബ്ലെൻഡറുകൾ, അലുമിനിയം ഫോയിലുകൾ, മെറ്റാലിക് വാട്ടർ ബോട്ടിലുകൾ, പിവിസി കേബിളുകൾ, ഫുഡ് മിക്സറുകൾ, സ്പീക്കറുകൾ എന്നിവ പിടിച്ചെടുത്തു. ഗുരുഗ്രാമിൽ ഇൻസ്റ്റാകാർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഒരു ഫ്ലിപ്കാർട്ട് വെയർഹൗസിൽ സർട്ടിഫിക്കറ്റില്ലാത്ത സ്റ്റീൽ കുപ്പികൾ, കളിപ്പാട്ടങ്ങൾ, സ്പീക്കറുകൾ എന്നിവ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
ബിഐഎസ് നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ ഉറവിടം ടെക്വിഷൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് കണ്ടെത്തിയതെന്നും ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചു. ഫുഡ് മിക്സറുകൾ, 95 ഇലക്ട്രിക് റൂം ഹീറ്ററുകൾ, 40 ഗ്യാസ് സ്റ്റൗവുകൾ എന്നിവയെല്ലാം നിർബന്ധിത ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്തവയാണ്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ തിരിച്ചറിഞ്ഞ ബ്രാൻഡുകളിൽ ഡിജിസ്മാർട്ട്, ആക്ടിവ, ഇനാൽസ, സെല്ലോ സ്വിഫ്റ്റ്, ബട്ടർഫ്ലൈ എന്നിവ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ ഉൽപ്പന്നങ്ങൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം പറഞ്ഞു, കാരണം അവ ഉണ്ടാക്കുന്ന അപകടസാധ്യതകൾ കൂടുതലാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ, മൈന്ത്ര, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിരവധി സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് ബിഐഎസ് കണ്ടെത്തി .വീഴ്ച വരുത്തുന്നവർക്കെതിരെ ബിഐഎസ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.