close

News WrapGet Handpicked Stories from our editors directly to your mailbox

തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന നടപടികളുമായി ഫെയ്‌സ്ബുക്ക്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്സിയേഴ്സ് അറിയിച്ചു.   

Updated: Apr 1, 2019, 05:03 PM IST
തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന നടപടികളുമായി ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫെയ്‌സ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകളാണ് നീക്കം ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്സിയേഴ്സ് അറിയിച്ചു. ഫേസ്ബുക്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംഘടിതമായി പ്രചരിപ്പിക്കുന്നതായി ഫേസ്ബുക്ക് ആൽഗോരിതം കണ്ടെത്തിയ പേജുകളാണ് നീക്കം ചെയ്യപ്പെട്ടത്. 

വ്യാജ അക്കൗണ്ടുകളാണ് ഇതിന് ഉപയോഗിച്ചതെന്നും ഫെയ്‌സ്ബുക്ക് വാർ‍ത്താക്കുറിപ്പിൽ പറയുന്നു. പേജുകൾ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകളിൽ ഭൂരിഭാഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഐടി സെല്ലുമായി ബന്ധപ്പെട്ടവയാണെന്ന് കണ്ടെത്തിയതായും ഫേസ്ബുക്ക് അവകാശപ്പെടുന്നു.

പ്രാദേശിക വാർത്തകൾ ഷെയർ ചെയ്യുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത പേജുകളാണ് ഫെയ്സ്ബുക്കിന്‍റെ നടപടിക്ക് വിധേയമായത്.