)
ഡല്‍ഹി: ഡൽഹിയിൽ 1,625 കിലോ മായം കലര്‍ത്തിയ നെയ്യ് പിടികൂടി. മായം കലര്‍ന്ന നെയ്യ് പിടികൂടിയ സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തതു. മായം കലർത്തിയ നെയ്യിൽ കാന്‍സര്‍ പടര്‍ത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഉത്സവ സീസണോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന നെയ്യ് പോലീസ് പിടികൂടിയത്.