ഫഡ്നാവിസിന് പിന്തുണയുമായി സച്ചിന്‍റെ മകന്‍?

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കറിന്‍റെ മകന്‍ 'അര്‍ജ്ജുന്‍' പോസ്റ്റ്‌ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

Last Updated : Nov 28, 2019, 01:31 PM IST
  • ‘ഒഫീഷ്യൽ’, ‘ഇടംകയ്യൻ മീഡിയം പേസർ, ദൈവത്തിന്റെ മകൻ’ എന്ന് ആമുഖ൦.
  • 'അർജ്ജു'ന്‍റെ ചിത്രം തന്നെയാണ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്.
  • ഫഡ്നാവിസിനാണ് തന്‍റെ പിന്തുണയെന്നു വ്യക്തമാക്കുന്ന ഹാഷ് ടാഗ് മാത്രമായിരുന്നു പോസ്റ്റ്.
ഫഡ്നാവിസിന് പിന്തുണയുമായി സച്ചിന്‍റെ മകന്‍?

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കറിന്‍റെ മകന്‍ 'അര്‍ജ്ജുന്‍' പോസ്റ്റ്‌ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

‘ഒഫീഷ്യൽ’, ‘ഇടംകയ്യൻ മീഡിയം പേസർ, ദൈവത്തിന്റെ മകൻ’ എന്ന് ആമുഖമായി കുറിച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്നുമാണ് 'അര്‍ജ്ജുന്‍' ഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

'അർജ്ജു'ന്‍റെ ചിത്രം തന്നെയാണ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്. വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് മൈതാനത്ത് നിന്നെടുത്ത അര്‍ജ്ജുന്‍റെ ചിത്രമായിരുന്നു കവർ ചിത്രം.

ഫഡ്നാവിസിനാണ് തന്‍റെ പിന്തുണയെന്നു വ്യക്തമാക്കുന്ന ഹാഷ് ടാഗ് മാത്രമായിരുന്നു പോസ്റ്റ്.

എന്നാല്‍, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെ 'അര്‍ജ്ജു'ന്‍റെ പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. 

ഇതോടെ, ഇത് തന്‍റെ മകന്‍ അര്‍ജ്ജുന്‍റെ ട്വിറ്റര്‍ പേജല്ലെന്ന് വെളിപ്പെടുത്തി സാക്ഷാല്‍ സച്ചിന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. 

വ്യക്തികൾക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രസ്തുത അക്കൗണ്ടിൽനിന്ന് വിദ്വേഷപരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. 

തന്‍റെ മക്കളായ അര്‍ജ്ജുനും സാറയ്ക്കും ട്വിറ്റര്‍ പേജുകളില്ലെന്നും #TwitterIndia ഈ വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും സച്ചിന്‍ ട്വീറ്റില്‍ പറയുന്നു. 

എന്താണെങ്കിലും, സച്ചിന്‍ ഇടപ്പെട്ടതോടെ 'അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍' ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമായി. ഇപ്പോൾ അർജ്ജുൻ തെൻഡുൽക്കറിന്‍റെ അക്കൗണ്ട് അന്വേഷിക്കുന്നവർക്ക്, ‘റദ്ദാക്കി’ എന്ന അറിയിപ്പാണ് ലഭിക്കുന്ന...

2018 ജൂണ്‍ മുതല്‍ ഉപയോഗത്തിലുള്ള ഈ പേജില്‍ നിന്നും ഇതിന് മുന്‍പ് മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞപ്പോൾ പിന്തുണ പ്ര

ഒട്ടേറെ ആരാധകരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. ചില മാധ്യമങ്ങൾ വാർത്തയുമാക്കി. വിവാദ വിഷയങ്ങളിൽ ഇടപെടാത്ത അര്‍ജ്ജുന്‍ സഞ്ജുവിന് വേണ്ടി സംസാരിച്ചത് ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. 

'സഞ്ജു സാംസണോട് ചെയ്തതുപോലുള്ള നടപടികളാണ് ഒരാളുടെ ആത്മവിശ്വാസം ഇടിക്കുന്നത്. എം.എസ്.കെ. പ്രസാദ് എന്തിനാണ് ഋഷഭ് പന്തിനെ തിരഞ്ഞെടുത്തതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരാളിൽ വിശ്വാസമർപ്പിക്കുന്നത് തീർച്ചയായും നല്ലതാണ്. അതിനുപക്ഷേ മറ്റൊരാളുടെ പ്രതിഭയെ കാണാതിരിക്കണമെന്ന് അർഥമില്ല. ഈ ടീമിൽ സഞ്ജുവിനെ തീർച്ചയായും മിസ്സ് ചെയ്യും.' -ഇതായിരുന്നു 'അര്‍ജ്ജു'ന്‍റെ ട്വീറ്റ്. 

 

 

Trending News