ഇന്ത്യന്‍ റെയില്‍വേ സംവിധാനത്തിന് അഭിമാന നേട്ടമായ അമൃത് ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. വന്ദേഭരത് എക്‌സ്പ്രസിനോട് കടപിടിക്കുന്ന സൗകര്യങ്ങളോടുകൂടി അവതരിപ്പിച്ചിരിക്കുന്ന അമൃത് ഭാരതിന് സൗര്യങ്ങുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ച്ചയും ഉണ്ടായിട്ടില്ല. രാജ്യത്തെ പ്രീമിയം ട്രെയിനുകളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഇതിനുണ്ട്.
പുൾ പുഷ് സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത.സെക്കൻഡ് ക്ലാസ് സ്ലീപ്പർ, ജനറൽ അൺ റിസർവ്ഡ് യാത്രക്കാർക്കു വേണ്ടി തയ്യാറാക്കപ്പെട്ട ഈ ട്രെയിൻ പൂർണ്ണമായും സാധാരണക്കാർക്കു വേണ്ടി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്.
അമൃത് ഭാരത് എക്‌സ്പ്രസിന് 12 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളും റിസർവ് ചെയ്യാത്ത യാത്രക്കാർക്കുള്ള 8 ജനറൽ ക്ലാസ് കോച്ചുകളും രണ്ട് ഗാർഡ് കോച്ചുകളും ഉൾപ്പെടുന്ന 22 കോച്ചുകളാണുള്ളത്. വികലാംഗരായ യാത്രക്കാർക്കും പുതിയ ട്രെയിനിൽ ഇടമുണ്ടാകും. കുറഞ്ഞ നിരക്കിൽ പ്രീമിയം ട്രെയിനുകൾ യാത്രക്കാർക്ക് ആസ്വദിക്കാൻ കഴിയുമെന്ന് റെയിൽവേ അവകാശപ്പെടുന്നു.
അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ലോക്കോമോട്ടീവുണ്ട്. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്‌സ് നിർമ്മിച്ച 6,000 എച്ച്‌പി WAP5 ലോക്കോമോട്ടീവാണിത്. കാഴ്ചയിൽ വന്ദേ ഭാരത് ശൈലിയിലുള്ള എയറോഡൈനാമിക്കായി രൂപകൽപ്പന ചെയ്ത ലോക്കോമോട്ടീവുകളാണ് ട്രെയിനിനുള്ളത്. ഇത് ട്രെയിനുകൾക്ക് കൂടുതൽ വേഗത നൽകും.
അമൃത് ഭാരത് ട്രെയിനുകളുടെ മറ്റ് സവിശേഷതകൾ, മെച്ചപ്പെട്ട രൂപകൽപ്പന ചെയ്ത ലൈറ്റ് വെയ്റ്റ് ഫോൾഡബിൾ സ്നാക്ക് ടേബിളുകൾ, ടോയ്‌ലറ്റുകളിലും ഇലക്ട്രിക്കൽ കംപാർട്ട്‌മെന്റുകളിലും എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്നിശമന സംവിധാനങ്ങൾ എന്നിവയാണ്. ബാഹ്യമായ തടസ്സങ്ങളെ നേരിടാൻ എളുപ്പമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
അമൃത് ഭാരത് ട്രെയിനുകളിൽ സീറോ ഡിസ്ചാർജ് എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ ഉണ്ട്.അമൃത് ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നത് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) ആണ്. ഐസിഎഫ് ജിഎം ബിജി മല്യയുടെ അഭിപ്രായത്തിൽ, നോൺ എസി കോച്ചുകളുടെ ഏറ്റവും ദുർബലമായ ലിങ്ക് ടോയ്‌ലറ്റുകളാണ്. ഈ ട്രെയിനുകളിലെ ടോയ്‌ലറ്റുകൾ വന്ദേ ഭാരതിന് തുല്യമായിരിക്കും.
അമൃത് ഭാരത് ട്രെയിൻ ജെർക് ഫ്രീ ആണ്. വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായി ഉപയോഗിച്ചിട്ടുള്ള സെമി-പെർമനന്റ് കപ്ലറുകളാണ് മറ്റൊരു പ്രധാന സവിശേഷത. ഈ കപ്ലറുകൾ ട്രെയിൻ സ്റ്റാർട്ട് ചെയ്യുമ്പോഴോ നിർത്തുമ്പോഴോ ഉണ്ടാകുന്ന കുലുക്കത്തെ തടയുന്നു. അതിനാൽ, അമൃത് ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വ്യത്യസ്തമായ ഒരു സുഖം ആസ്വദിക്കാനാകും.
അമൃത് ഭാരത് ട്രെയിനുകൾ പാഡഡ് റാക്കുകളോട് കൂടിയതാണ്. സൗകര്യം മാത്രമല്ല, സുരക്ഷിതത്വവും നൽകുന്ന തരത്തിലാണ് സീറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ പറയുന്നു. എർഗണോമിക് ആയിട്ടാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതുവരെ സാധാരണ ട്രെയിനുകളിലെ സീറ്റുകളെ കുറിച്ച് യാത്രക്കാർ പരാതി പറഞ്ഞിരുന്നു. എന്നാൽ പോരായ്മകൾ നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.









