Anil Ambani FEMA Case: ഫെമാ കേസ്: ഇഡിയുടെ മുൻപിൽ വെർച്വലായി ഹാജരാകാമെന്ന് അനിൽ അംബാനി

മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി ഇഡിയുടെ (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) മുൻപിൽ വെർച്വലായി ഹാജരാകാമെന്ന് അറിയിച്ചു.

Written by - Arathi N Aji | Last Updated : Nov 14, 2025, 12:15 PM IST
  • 15 വർഷം നീണ്ട, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 (ഫെമ) കേസുമായി ബന്ധപ്പെട്ട് ഇഡി അനിൽ അംബാനിയോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
  • ജയ്പൂർ-റീംഗസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം, 100 കോടി രൂപയുടെ ഫണ്ട് ഹവാല വഴി വിദേശത്തേക്ക് അയച്ചതായി ഇഡി സംശയിക്കുന്നു.
Anil Ambani FEMA Case: ഫെമാ കേസ്: ഇഡിയുടെ മുൻപിൽ വെർച്വലായി ഹാജരാകാമെന്ന് അനിൽ അംബാനി

ഡൽഹി: മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി ഇഡിയുടെ (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) മുൻപിൽ വെർച്വലായി ഹാജരാകാമെന്ന് അറിയിച്ചു.15 വർഷം നീണ്ട, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 (ഫെമ) കേസുമായി ബന്ധപ്പെട്ട് ഇഡി അനിൽ അംബാനിയോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.  അന്വേഷണത്തിൽ പൂർണ്ണ സഹകരണം ഉറപ്പു നൽകിക്കൊണ്ട് ഫെഡറൽ അന്വേഷണ ഏജൻസിക്ക് കത്തയച്ചതായി അനിൽ അംബാനിയുടെ വക്താവ് അറിയിച്ചു.  

Add Zee News as a Preferred Source

Read More: ബിഹാറിൽ നിതീഷ് കുമാർ വീണ്ടും അധികാരത്തിലേക്ക്, തകര്‍ന്നടിഞ്ഞ് മഹാസഖ്യം

ജയ്പൂർ-റീംഗസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം, 100 കോടി രൂപയുടെ ഫണ്ട് ഹവാല വഴി വിദേശത്തേക്ക് അയച്ചതായി ഇഡി സംശയിക്കുന്നു.
ഹവാല ഇടപാടുകാരെന്ന് ആരോപിക്കപ്പെടുന്ന ചിലരുൾപ്പെടെ വിവിധ വ്യക്തികളുടെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്, തുടർന്നാണ് അനിൽ അംബാനിയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. 2010 ൽ ജയ്പൂർ-റീംഗസ് ഹൈവേ പദ്ധതിയുടെ ഇപിസി കരാർ (എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻ്റ്, കൺസ്ട്രക്ഷൻ) റിലയൻസിനാണ് നൽകിയത്. വിദേശനാണ്യ ഇടപാടുകളുടെ പങ്കാളിത്തമില്ലാത്ത ഒരു ഇന്ത്യൻ പദ്ധതിയായിരുന്നു ഇത്. എന്നാൽ ഇഡിയുടെ അന്വേഷണത്തിൽ 100 കോടിയുടെ ഫണ്ട് ഹവാല വഴി വിദേശത്തേക്ക് അയച്ചതായി പറയുന്നു.ജെആർ ടോൾ റോഡ് നിർമ്മാണം പൂർണ്ണമായും പൂർത്തിയായതായും 2021 മുതൽ ഇത് എൻഎച്ച്എഐയുടെ കൈവശമാണെന്നും കമ്പനി പറയുന്നു. അതിനാൽ, ഇന്ന്  ഫെമയുടെ ലംഘനമായി കണക്കാക്കുന്ന ഒന്നും തന്നെയില്ലെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അവകാശപ്പെടുന്നു. കൂടാതെ, 2007 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി മാത്രമാണ് അനിൽ അംബാനി സെവനമനുഷ്ടിച്ചതെന്നും, കമ്പനിയുടെ ദൈനംദിന മാനേജ്മെൻ്റിൽ ഒരിക്കലും ഇടപെട്ടിരുന്നില്ലെന്നും കമ്പിനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News