Bollywood Actress: ശ്രീദേവി, മാധുരി ദീക്ഷിത്, ജൂഹി ചൗള, എന്നിവരുമായി കടുത്ത മത്സരം;വിവാഹ ശേഷം കരിയര്‍ അവസാനിപ്പിച്ച താരറാണി ആര്?

1996 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഘട്ടക്ക്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ മീനാക്ഷിയുടെ അവസാന ചിത്രമായിരുന്നു ഇത്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2025, 04:49 PM IST
  • 1983 ല്‍ മനോജ് കുമാര്‍ നിര്‍മ്മാണം ചെയ്ത പെയിന്റര്‍ ബാബുവിലൂടെയാണ് മീനാക്ഷി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
  • ശേഷാദ്രിയുടെ തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ ശ്രീദേവി, മാധുരി ദീക്ഷിത്, കാജോള്‍, ജൂഹി ചൗള തുടങ്ങിയ ഹിറ്റ് നടിമാരോടുളള കടുത്ത മത്സരമായി മാറി.
  • 1995 ല്‍, മീനാക്ഷി അഭിനയം നിര്‍ത്തി,ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ഹരീഷ് മൈസൂരിനെ വിവാഹം ചെയ്തു.
Bollywood Actress: ശ്രീദേവി, മാധുരി ദീക്ഷിത്, ജൂഹി ചൗള, എന്നിവരുമായി കടുത്ത മത്സരം;വിവാഹ ശേഷം കരിയര്‍ അവസാനിപ്പിച്ച താരറാണി ആര്?

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ബോളിവുഡില്‍ നിരവധി നടിമാര്‍ തങ്ങളുടെ സൗന്ദര്യവും കഴിവും കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. തന്റെതായ കഴിവിലൂടെ ബോളിവുഡില്‍ പേര് സൃഷ്ടിച്ച നിരവധി നടിമാര്‍ ഉണ്ട്. അതരത്തില്‍ ബോളിവുഡ് നായികമാരുടെ ടോപ്പ് നിരയില്‍ ഇടംപിടിച്ച നടിയായിരിന്നു മീനാക്ഷി ശേഷാദ്രി.

Add Zee News as a Preferred Source

1983 ല്‍ മനോജ് കുമാര്‍ നിര്‍മ്മാണം ചെയ്ത പെയിന്റര്‍ ബാബുവിലൂടെയാണ് മീനാക്ഷി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്, ഒട്ടും വൈകാതെ തന്നെ രണ്ടാമത്തെ ചിത്രത്തിലൂടെ അവര്‍ താരപദവിയുടെ ഉന്നതിയിലെത്തി.

അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, രജനീകാന്ത്, സണ്ണി ഡിയോള്‍, ഗോവിന്ദ അങ്ങനെ നിരവധി നടന്മാര്‍ക്ക് ഒപ്പം അഭിനയിച്ച് തന്റെതായ കഴിവ് തെളിയിച്ച നടിയാണ് മീനാക്ഷി. 

മേരി ജംഗ് (1985), സ്വാതി (1986), ദില്‍വാല (1986), ദകൈറ്റ് (1987), ഇനം ദസ് ഹസാര്‍ (1987), പരിവാരം (1987), ഷഹെന്‍ഷാ (1988), മഹാദേവ് (1989), എ 1909-ല്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ നല്‍കിയ നടിയാണ് മീനാക്ഷി ശേഷാദ്രി. ശേഷാദ്രിയുടെ തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ ശ്രീദേവി, മാധുരി ദീക്ഷിത്, കാജോള്‍, ജൂഹി ചൗള തുടങ്ങിയ ഹിറ്റ് നടിമാരോടുളള കടുത്ത മത്സരമായി മാറി.

മീനാക്ഷിയുടെ കരിയറില്‍ എന്താണ് സംഭവിച്ചത് ?

1990-ല്‍, രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത് ഘയാല്‍ എന്ന ചിത്രത്തില്‍ മീനാക്ഷിയും സണ്ണി ഡിയോളും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.  ഘയാല്‍ വന്‍ ഹിറ്റായിരുന്നു. മീനാക്ഷി നായികയായി അഭിനയിച്ച രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു, ആദ്യത്തേത് ശക്തമായ സ്ത്രീ കേന്ദ്രീകൃത ചിത്രമായിരുന്നു. 

ദാമിനി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ, സംവിധായകന്‍ രാജ്കുമാര്‍ മീനാക്ഷിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി, പക്ഷേ അവള്‍ അത് നിരസിച്ചതോടെ അവര്‍ തമ്മില്‍ വഴക്കുണ്ടായി. ഈ ദേഷ്യത്തില്‍ രാജ് മീനാക്ഷിയെ ദാമിനിയില്‍ നിന്ന് മാറ്റി മറ്റൊരു നടിയെ നായികയായി നിയമിക്കുകയായിരുന്നു.  എന്നാല്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ഇടപെടലിനെത്തുടര്‍ന്ന്, മീനാക്ഷിയെ വീണ്ടും ദാമിനിയിലേക്ക് അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. 

അതിനുശേഷം ഘട്ടക്ക് എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിച്ചു. 1996 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഘട്ടക്ക്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ മീനാക്ഷിയുടെ അവസാന ചിത്രമായിരുന്നു ഇത്.

1995 ല്‍, മീനാക്ഷി അഭിനയം നിര്‍ത്തി,ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ഹരീഷ് മൈസൂരിനെ വിവാഹം ചെയ്തു. തുടര്‍ന്ന് അവര്‍ ടെക്‌സസിലെ പ്ലാനോയിലേക്ക് താമസം മാറി.  വിവാഹ ശേഷം മീനാക്ഷി കരോള്‍ട്ടണില്‍ ചെറിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡാന്‍സ് എന്ന പേരില്‍ സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നു. 2004-ല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീനാക്ഷി തന്റെ വിവാഹ ജീവിത്തതെ കുറിച്ചും, കുടുംബത്തെ കുറിച്ചുമെല്ലാം പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News