സാമ്പത്തിക പ്രതിസന്ധി: റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂട്ടി

റെയില്‍വേ സാമ്പത്തിക പ്രതിസന്ധിയില്‍... യാത്രക്കാര്‍ വിഷമസന്ധിയില്‍... ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്കുള്ള തീരുമാനത്തിന് പിന്നാലെ ഐആര്‍സിടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വില വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍!!

Last Updated : Dec 27, 2019, 11:30 AM IST
  • ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്കുള്ള തീരുമാനത്തിന് പിന്നാലെ ഐആര്‍സിടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വില വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍
  • റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍സിടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌.
  • എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക.
സാമ്പത്തിക പ്രതിസന്ധി: റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂട്ടി

ന്യൂഡല്‍ഹി: റെയില്‍വേ സാമ്പത്തിക പ്രതിസന്ധിയില്‍... യാത്രക്കാര്‍ വിഷമസന്ധിയില്‍... ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്കുള്ള തീരുമാനത്തിന് പിന്നാലെ ഐആര്‍സിടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വില വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍!!

റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍സിടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. 5 രൂപ മുതലാണ് വര്‍ദ്ധനവ്‌. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്.

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഭക്ഷണ വിലയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 

ട്രെയിന്‍ യാത്രാ നിരക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് സൂചന. കിലോലോമീറ്ററിന് 5 പൈസ മുതല്‍ 40 പൈസ വരെ വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8%ന്‍റെ ഇടിവുണ്ടായിരുന്നു. ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം കാര്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രാ നിരക്ക് വര്‍ദ്ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. 

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നവംബറില്‍ അംഗീകാരം നല്‍കിയിരുന്നു. ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നിരക്ക് വര്‍ദ്ധന തടഞ്ഞുവച്ചിരുന്നത്. എന്നാല്‍, അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പ് നടക്കുന്നതിനാല്‍ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍ പ്രാബല്യത്തില്‍ വരില്ല എന്നാണ് റിപ്പോര്‍ട്ട്.
 
ജനുവരിയിലാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പ് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാറിനുണ്ട്. അതിനാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയുള്ളൂ എന്നാണ് സൂചന.

Trending News