അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനനഗറില്‍ റിലയന്‍സിന്‍റെ റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്​ച രാവിലെ പെട്രോൾ നിർമ്മാണ യൂനിറ്റിലെ ഫളൂയിഡ്​ കാറ്റലിറ്റിക്​ ക്രാക്കിങ്​ യൂനിറ്റിലാണ്​(എഫ്​.സി.സി.യു) അപകടമുണ്ടായത്​.ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ ജാംനനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിലയന്‍സ് അധികൃതര്‍ അറിയിച്ചു. 


ദിനംപ്രതി 6,60,000 ബാരൽ പെട്രോൾ സംസ്‌ക്കരിച്ചെടുക്കുന്ന യൂനിറ്റാണിത്​. സാ​ങ്കേതിക തരാറുകൾ മൂലം അറ്റകുറ്റപ്പണി നടന്നുവരികയായിരുന്നു. മുകേഷ് അംബാനിയുടെ പേരിൽ രണ്ട് റിഫൈനറിയാണ് ജാംനഗറിൽ പ്രവർത്തിക്കുന്നത്.