)
രാജധാനി എക്സ്പ്രസിൽ തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. B1 കോച്ച് എൻജിൻ കംപാർട്ട്മെന്റുകളിലാണ് തീ പിടിച്ചത്. പുലർച്ചെ 5.15ഓടെയാണ് അപകടം സംഭവിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരെ എല്ലാവരെയും ട്രെയിനിൽ നിന്ന് ഒഴിപ്പിച്ചു. തീപിടിച്ച ബോഗികൾ എൻജിനിൽ നിന്നും വേർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിലാണ് തീപിടിച്ചത്. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെട്ടത്. നിരവദി മലയാളി യാത്രക്കാരും ട്രെയിനിലുണ്ടായിരുന്നു.
അപകടം നടന്ന സമയത്ത് യാത്രക്കാർ ഉറങ്ങുകയായിരുന്നു. ബി-1 എ.സി. കോച്ചിൽ 68 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിവെ അധികൃതർ വ്യക്തമാക്കി. ഒട്ടേറെ മലയാളികൾ ഈ ട്രെയിനിലുണ്ടായിരുന്നു.
രാവിലെ എഴുന്നേറ്റ ഒരാൾ പുക ഉയരുന്നത് കണ്ടതോടെ കോച്ചിലുള്ള മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ വേഗം പുറത്തിറക്കുകയായിരുന്നു. ട്രെയിനിൽ ബി1 കോച്ച് ഉടൻ വേർപ്പെടുത്തുകയും ചെയ്തത് തീ മറ്റ് ബോഗികളിലേക്ക് പടരാതിരിക്കാൻ സഹായിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കോച്ചുകൾ കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.