ശ്രീനഗർ നഗ്രോത്തയിലെ വെടിവയ്പ്പ് സ്ഥിരീകരിച്ച സൈന്യം. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോപ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റ് പങ്കുവെച്ചത്. നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. എന്നാൽ ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തിൽ വ്യക്തമയില്ല. ആക്രമണം നടത്തിയവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
അതിനിടെ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാക് നടപടി അപലപനീയമെന്ന് വിക്രം മിസ്രി പറഞ്ഞു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ ആക്രമണം ചെറുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ധാരണകൾക്ക് വിപരീതമായാണ് അതിർത്തിയിൽ സാഹചര്യങ്ങളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പാകിസ്താൻ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും ഉത്തരവാദിത്തോടെ പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Indian Army's White Knight Corps tweets, "On noticing suspicious movement near the perimeter, alert sentry at Nagrota Military Station issued a challenge, leading to a brief exchange of fire with the suspect. Sentry sustained a minor injury. Search operations are underway to… https://t.co/pdnDl9t0oJ pic.twitter.com/SKFv9I3JoS
— ANI (@ANI) May 10, 2025
#WATCH | Search operation by security forces underway in Nagrota, J&K
Firing incident was reported at an Army unit in Nagrota. As per Sentry, suspicious movement was seen, but there has been no further contact after initial engagement. Further investigations are on in the… https://t.co/8lUcM3RaKw pic.twitter.com/1ivjoh8Zuz
— ANI (@ANI) May 10, 2025
വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പാകിസ്താന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ജമ്മു മേഖലയിൽ പാക് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. അഖ്നൂർ, രജൗരി മേഖലയിലടക്കം പാക് പ്രകോപനമുണ്ടായി. വിവിധ മേഖലകളിൽ പാകിസ്താൻ ഷെല്ലാക്രമണവും നടത്തി. അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ ആക്രമണമുണ്ടായിരിക്കുകയാണ്. കശ്മീരിലും സുമ്പലിലും വെടിയൊച്ച കേട്ടതായാണ് വിവരം. നൗഗാമിലും പാകിസ്താൻ വെടി നിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.