First ATM Train: ട്രയിനിലും ഇനി എടിഎമ്മോ! പുത്തന്‍ പരീക്ഷണവുമായി ഇന്ത്യന്‍ റെയില്‍വേ ,ഏതാണ് ആ ട്രയിന്‍ ?

രാജ്യത്തെ ആദ്യ എടിഎം ട്രയിന്‍ ട്രാക്കിലിറക്കി ഇന്ത്യന്‍ റെയില്‍വേ.

Written by - Zee Malayalam News Desk | Last Updated : Apr 16, 2025, 06:46 PM IST
  • മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസ്സിന്റെ എസി കോച്ചിലാണ് ഈ എടിഎം സ്ഥാപിച്ചിരിക്കുന്നത്.
  • ഇന്ത്യന്‍ റെയില്‍വേയുടെ ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന്റെ (INFRIS) ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ഭൂസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.
First ATM Train:  ട്രയിനിലും ഇനി എടിഎമ്മോ! പുത്തന്‍ പരീക്ഷണവുമായി ഇന്ത്യന്‍ റെയില്‍വേ ,ഏതാണ് ആ ട്രയിന്‍ ?

മുംബൈ :റെയില്‍വേ മേഖലയില്‍ പുത്തന്‍ പരീക്ഷണം ഒരുക്കി മുംബൈ റെയില്‍വേ. രാജ്യത്തിന്റെ ആദ്യ എടിഎം ട്രയിന്‍ ട്രാക്കിലിറങ്ങി കഴിഞ്ഞു. ഏതാണ് ആ ട്രയിന്‍ എന്നല്ലേ?  മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസ്സിലാണ് എടിഎം സജ്ജീകരിച്ചിരിക്കുന്നത്. മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസ്സിന്റെ എസി കോച്ചിലാണ് ഈ എടിഎം സ്ഥാപിച്ചിരിക്കുന്നത്.  ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പോലും യാത്രക്കാര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ മെഷീന്‍ ഘടിപ്പിച്ചിരിക്കുന്നത്.

Add Zee News as a Preferred Source

ഇന്ത്യന്‍ റെയില്‍വേയുടെ ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന്റെ (INFRIS) ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ഭൂസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. ട്രയിനിന്റെ പരീക്ഷണ യാത്രയില്‍ മെഷീന്‍ സുഗമമായി പ്രവര്‍ത്തിച്ചുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇഗത്പുരിക്കും കസാരയ്ക്കും ഇടയിലുള്ള പാതയില്‍ ചെറിയ നെറ്റ്വര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. തുരങ്കങ്ങളും പരിമിതമായ മൊബൈല്‍ കണക്റ്റിവിറ്റിയും കാരണം സിഗ്‌നല്‍ മോശമാണെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ട്രയിനിലെ ഈ സൗകര്യം യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. യാത്ര ചെയ്യുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഇപ്പോള്‍ പണം പിന്‍വലിക്കാന്‍ കഴിയുന്നുണ്ടെന്നും, മെഷീനിന്റെ പ്രകടനം തുടര്‍ന്നും നിരീക്ഷിക്കുമെന്നും, ഭൂസാവല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഇറ്റി പാണ്ഡെ പറഞ്ഞു. ഭൂസാവല്‍ ഡിവിഷന്‍ സംഘടിപ്പിച്ച ഇന്‍ഫ്രിസ് മീറ്റിംഗിലാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും പാണ്ഡെ പറഞ്ഞു. എ.സി. കോച്ചിലാണ് എ.ടി.എം സ്ഥാപിച്ചിരിക്കുന്നതെങ്കിലും, പഞ്ചവടി എക്‌സ്പ്രസിന്റെ 22 കോച്ചുകളിലെയും യാത്രക്കാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. 

പണം പിന്‍വലിക്കുന്നതിനു പുറമേ, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുന്നതിനും യാത്രക്കാര്‍ക്ക് എ.ടി.എം. ഉപയോഗിക്കാം. സുരക്ഷ ഉറപ്പാക്കാന്‍, എടിഎമ്മില്‍ ഒരു ഷട്ടര്‍ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കിടയില്‍ ഇത് ജനപ്രിയമായാല്‍ കൂടുതല്‍ ട്രെയിനുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News