കനത്ത സു​ര​ക്ഷയില്‍ അസ്സം പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ്

രണ്ടു ഘട്ടമായി നടക്കുന്ന അസ്സം പ​ഞ്ചാ​യ​ത്ത് തിര​ഞ്ഞെ​ടു​പ്പി​ല്‍ കനത്ത സു​ര​ക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡി​സം​ബ​ര്‍ അ​ഞ്ചി​നും ഒ​ന്‍​പ​തി​നു​മാ​ണ് അസ്സമില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടക്കുക.

Last Updated : Dec 4, 2018, 06:03 PM IST
കനത്ത സു​ര​ക്ഷയില്‍ അസ്സം പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ്

ഗോ​ഹ​ട്ടി: രണ്ടു ഘട്ടമായി നടക്കുന്ന അസ്സം പ​ഞ്ചാ​യ​ത്ത് തിര​ഞ്ഞെ​ടു​പ്പി​ല്‍ കനത്ത സു​ര​ക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡി​സം​ബ​ര്‍ അ​ഞ്ചി​നും ഒ​ന്‍​പ​തി​നു​മാ​ണ് അസ്സമില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടക്കുക.

തിരഞ്ഞെടുപ്പ് ജോ​ലി​ക​ള്‍​ക്കാ​യി 1,40,000 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 23,505 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് വോ​ട്ടെ​ടു​പ്പി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 8,243 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. 

3,665 ബൂ​ത്തു​ക​ള്‍ അ​തീ​വ പ്ര​ശ്നബാ​ധി​ത മേ​ഖ​ല​ക​ളി​ലു​മാ​ണ്. ഇതേതുടര്‍ന്നാണ് കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിക്കുന്നത്. ഏകദേശം ഒ​രു ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിന്യസിക്കുന്നത്.

അതേസമയം, അസ്സമില്‍ ഭാഗ്യ പരീക്ഷണത്തിനായി ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. ആദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് അസ്സമില്‍ മത്സരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോടെ സംസ്ഥാനത്ത് പാര്‍ട്ടിയ്ക് അടിത്തറ പാകുക എന്നതാണ് ഇതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

 

Trending News