പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍; ബജറ്റ് ജൂലൈ 5 ന്

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരിക്കും ആദ്യ രണ്ട് ദിവസങ്ങളിൽ നടക്കുക.  

Last Updated : Jun 1, 2019, 09:17 AM IST
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍; ബജറ്റ് ജൂലൈ 5 ന്

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ 26 വരെ നടക്കും. കേന്ദ്ര ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരിക്കും ആദ്യ രണ്ട് ദിവസങ്ങളിൽ നടക്കുക. അതിന് ശേഷമാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 19നായിരിക്കും നടക്കുക. പ്രോ ടൈം സ്പീക്കറായി മനേക ഗാന്ധിയെ നിശ്ചയിച്ചതായാണ് സൂചന. 

സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിക്കുന്നത് പ്രോ ടെം സ്പീക്കർ ആയിരിക്കും. തുടർന്ന് നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയും. സമ്മേളനത്തിന്‍റെ ആദ്യ ദിനം പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്ത് സംസാരിക്കും.

ജൂലൈ അഞ്ചിന് പൊതുബജറ്റ് അവതരിപ്പിക്കാനും ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. നിർമ്മല സീതാരാമനാണ് പുതിയ കേന്ദ്ര ധനകാര്യ മന്ത്രി.

കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ ഇടക്കാല ബജറ്റും വോട്ട് ഓൺ അക്കൗണ്ടും പാസ്സാക്കിയിരുന്നു.

Trending News