സന്യാസി ട്രാൻസ് മോഡലായി മാറിയ കഥ!!

ആറ് ആൺമക്കളുള്ള ടിബറ്റൻ കുടുംബത്തിലെ അംഗമാണ് ടെൻസിൻ ഉഗേൻ. 

Sneha Aniyan | Updated: Feb 8, 2019, 05:09 PM IST
സന്യാസി ട്രാൻസ് മോഡലായി മാറിയ കഥ!!

ടിബറ്റൻ സമൂഹത്തിലെ ആദ്യ ട്രാൻസ്ജെന്‍ററായ ടെൻസിൻ മാരികോ ഇന്ന് അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ്. 'ടെൻസിൻ ഉഗേൻ' ജനിച്ചതും വളർന്നതും ആൺകുട്ടിയായിട്ടാണെങ്കിലും കുട്ടിക്കാലം മുതല്‍ ഉള്ളില്‍ ഒരു സ്ത്രീയുണ്ടായിരുന്നു. 

അഞ്ചുവർഷം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ച ഒരു വീഡിയോയാണ് ടെന്‍സിന്‍റെ  ജീവിതം മാറ്റി മറിച്ചത്. പെൺകുട്ടികളെപ്പോലെ വേഷം ധരിച്ച് നൃത്തം ചെയ്യുന്ന ടെന്‍സിന്‍റെ വീഡിയോ വിവാദമായതോടെ വീഡിയോയിലുള്ളത് താനല്ലെന്ന് പറയേണ്ടി വന്നു ടെന്‍സിന്. 

എന്നാല്‍, പതിയെ പതിയെ സന്യാസിയായിരുന്ന ടെൻസിൻ ഉഗേൻ, ടെൻസിൻ മാരികോയായി പരസ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ടിബറ്റൻ സമൂഹത്തിലെ ആദ്യ ട്രാൻസ്ജെന്‍ററായി മാറിയ ടെന്‍സിന്‍ മോഡലി൦ഗിൽ പ്രശസ്തയായതോടെ ആദ്യത്തെ ട്രാൻസ്മോഡലുമായി. 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Tenzin Mariko (@tenzin_mariko) on

 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Tenzin Mariko (@tenzin_mariko) on

 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Tenzin Mariko (@tenzin_mariko) on

 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Tenzin Mariko (@tenzin_mariko) on

ആറ് ആൺമക്കളുള്ള ടിബറ്റൻ കുടുംബത്തിലെ അംഗമാണ് ടെൻസിൻ ഉഗേൻ. 1990–കളുടെ തുടക്കത്തിൽ ഇന്ത്യയിലെത്തിയ ടെന്‍സിന്‍റെ കുടുംബം ഹിമാചൽപ്രദേശിലെ ബിർ എന്ന സ്ഥലത്തായിരുന്നു താമസം. 

കുട്ടിക്കാലം മുതൽക്കേ ടെൻസിന് പെൺകുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളോടായിരുന്നു താൽപര്യം. പെണ്‍കുട്ടികളെ പോലെ നടക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ കുടുംബത്തിലെ ആചാരമനുസരിച്ച് ഒമ്പതാം വയസ്സില്‍ ടെന്‍സിന് സന്യാസിയാകാൻ മഠത്തിലേക്ക് പോകേണ്ടി വന്നു.