അഞ്ച് എയർ ഇന്ത്യ പൈലറ്റുമാർക്ക് കോറോണ
മെഡിക്കൽ ഉപകരണങ്ങളും മറ്റുമായിട്ട് ഇവർ അടുത്തിടെ ചൈനയിലേക്ക് ചരക്കു വിമാനങ്ങൾ പറത്തിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ന്യുഡൽഹി: ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ പ്രീ ഫ്ലൈറ്റ് കോറോണ പരിശോധനയിൽ എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കോറോണ (Covid19) സ്ഥിരീകരിച്ചു. ഇവർക്ക് ആർക്കും ഒരു രോഗ ലക്ഷണവുമില്ലായിരുന്നു.
മെഡിക്കൽ ഉപകരണങ്ങളും മറ്റുമായിട്ട് ഇവർ അടുത്തിടെ ചൈനയിലേക്ക് ചരക്കു വിമാനങ്ങൾ പറത്തിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരാണ്.
Also read: ഹൃദയം തൊട്ട് മുഖ്യമന്ത്രി;''അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം''
കോറോണ ലോകമെങ്ങും ബാധിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം യാത്ര പോകുന്നതിന് മുൻപും ശേഷവും പൈലറ്റുമാരേയും ക്രൂ അംഗങ്ങളെയും കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്. ഇതിനു ശേഷം മാത്രമേ ഇവരെ തമാസസ്ഥലത്തേക്ക് പോലും വിടാറുള്ളൂ. ഇവരുടെ ഫലം വരുന്നതുവരെ ഇവരെ ഹോട്ടലുകളിലാണ് തമാസിപ്പിക്കുന്നത്.
തുടർന്ന് ഫലം വന്നതിന് ശേഷവും അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി ഇവര്ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമേ അടുത്ത ഡ്യൂട്ടിയ്ക്ക് അയക്കാറുള്ളൂ.