അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന്. 

Last Updated : Jan 8, 2019, 06:18 PM IST
അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന്. 

അയോധ്യ കേസില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 10ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. 

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡേ, എൻ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടാവുക.

കഴിഞ്ഞ സെപ്​തംബർ 27ന്​ അയോധ്യ കേസ്​ ഭരണഘടനാ ബെഞ്ചിന്​ വിടണമെന്ന വാദം മുൻ ചീഫ്​ ജസ്റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ നിരാകരിച്ചിരുന്നു. 

ബാ​ബ​​രി മ​സ്​​ജി​ദ്​ ഉ​ൾ​പ്പെ​ടു​ന്ന 2.77 ​ഏ​ക്ക​ർ തര്‍ക്കഭൂമി സു​ന്നി വ​ഖ​​ഫ്​ ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ര, രാം​ല​ല്ല എ​ന്നി​വ​ര്‍ക്ക്​ മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പതിനഞ്ചോളം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. 

അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്,  വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.

 

 

Trending News