)
മുംബൈ: തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് മുംബൈയിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് സെൻട്രൽ റെയിൽവേയുടെ ദിവ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നും 10 മുതൽ 12 വരെ യാത്രക്കാർ കമ്പാർട്ടുമെന്റുകളിൽ നിന്ന് വീണപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ ട്രെയിനിൽ തിരക്ക് കൂടുതലായിരുന്നുവെന്നും യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തെടുത്ത് കൽവയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് പേർ മരിച്ചതായിട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചത് 30 നും 35 നും മധ്യേ പ്രായമുള്ളവരാണ്. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ അന്വേഷനം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മുംബൈ സബര്ബനുവേണ്ടി നിര്‍മിക്കുന്ന എല്ലാ ബോഗികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍ സജ്ജീകരിക്കുമെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
കൂടാതെ നിലവില്‍ ഗതാഗത സേവനത്തിലുള്ള ബോഗികളിലും ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഈ പ്രസ്താവന സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.