മൂന്നിടത്ത് കോണ്‍ഗ്രസ്‌ ലീഡ്, തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, മിസോറാം എംഎന്‍എഫ് നേടി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയികള്‍

Updated: Dec 11, 2018, 11:24 AM IST
മൂന്നിടത്ത് കോണ്‍ഗ്രസ്‌ ലീഡ്, തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, മിസോറാം എംഎന്‍എഫ് നേടി

ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് ലീഡ് നേടി. ചത്തീസ്ഗഡില്‍ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. മധ്യപ്രദേശില്‍ 230 സീറ്റില്‍ 116 സീറ്റ് നേടിയാണ്‌ കോണ്‍ഗ്രസ്‌ വിജയിച്ചത്. 

ആകെ 200 സീറ്റുകളുണ്ട് രാജസ്ഥാനിൽ. എന്നാല്‍ ഇത്തവണ 199 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 99 സീറ്റില്‍ കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടി. തെലങ്കാനയില്‍ ടിആര്‍എസ് കേവലഭൂരിപക്ഷം ഉറപ്പിച്ചു. മിസോറാമില്‍ പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് വലിയൊരു തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. 40 സീറ്റില്‍ 26 സീറ്റും എംഎന്‍എഫ് നേടി ഒറ്റയ്ക്ക് അധികാരത്തിലേക്ക് നീങ്ങുകയാണ് എംഎന്‍എഫ്.

മധ്യപ്രദേശ്: ബിജെപി- 99, കോണ്‍ഗ്രസ്- 116, ബിഎസ്‌പി-5, മറ്റുള്ളവര്‍-10

രാജസ്ഥാന്‍: കോണ്‍ഗ്രസ്- 99, ബിജെപി-86, ബിഎസ്‌പി-3, മറ്റുള്ളവര്‍-11

ചത്തീസ്ഗഢ്: കോണ്‍ഗ്രസ്- 57, ബിജെപി- 25, ജെസിസി-7, മറ്റുള്ളവര്‍-1

തെലങ്കാന: ടിആര്‍എസ്- 95, കോണ്‍ഗ്രസ്- 17, ബിജെപി‍-3, മറ്റുള്ളവര്‍-4

മിസോറാം: കോണ്‍ഗ്രസ്-9, ബിജെപി-2, എംഎന്‍എഫ്-26, മറ്റുള്ളവര്‍-3