Flight Service : ഹിസാര്‍- അയോധ്യ വിമാന സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിസാറില്‍ നിന്ന് അയോധ്യയിലേക്കുള്ള ഒരു വാണിജ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യുകയും മഹാരാജ അഗ്രസെന്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന് തറക്കലിടുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Apr 14, 2025, 01:32 PM IST
  • ഹിസാറില്‍ നിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സര്‍വീസ് തിങ്കളാഴ്ച്ച ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
  • മഹാരാജ അഗ്രസെന്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് തറക്കലിട്ട് മോദി.
  • വരാനിരിക്കുന്ന ടെര്‍മിനലില്‍ ആധുനിക യാത്രാ സൗകര്യം, കാര്‍ഗോ ടെര്‍മിനല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) കെട്ടിടം എന്നിവ ഉള്‍പ്പെടും.
Flight Service : ഹിസാര്‍- അയോധ്യ വിമാന സര്‍വീസ്  ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ഹിസാറില്‍ നിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സര്‍വീസ് തിങ്കളാഴ്ച്ച ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാജ അഗ്രസെന്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് തറക്കല്ലിടുകയും അദ്ദേഹം ചെയ്തു .

Add Zee News as a Preferred Source

410 കോടി രൂപയിലധികം ചെലവില്‍ നിര്‍മ്മിക്കുന്ന ഈ ടെര്‍മിനല്‍, വിമാന യാത്ര സുരക്ഷിതവും, എല്ലാവര്‍ക്കും താങ്ങാനാവുന്നതാണെന്നും ഹരിയാനയിലെ ഹിസാറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

2014 ന് മുമ്പ് രാജ്യത്ത് 74 വിമാനത്താവളങ്ങളുണ്ടായിരുന്നു, എന്നാല്‍ ഇന്ന് 150 ല്‍ അധികം വിമാനത്താവളങ്ങളുണ്ടെന്നും മോദി പറഞ്ഞു. എയര്‍ലൈന്‍ കമ്പനികള്‍ 2000 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ടെര്‍മിനലില്‍ ആധുനിക യാത്രാ സൗകര്യം, കാര്‍ഗോ ടെര്‍മിനല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) കെട്ടിടം എന്നിവ ഉള്‍പ്പെടും. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിസാര്‍-അയോധ്യ വിമാന സര്‍വീസ് ആരംഭിക്കുന്നത് ഹരിയാനയുടെ വ്യോമയാന കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഔദ്യോഗിക പ്രസ്താവന പ്രകാരം, ഹിസാറിനും അയോധ്യയ്ക്കും ഇടയില്‍ ഇനി ആഴ്ചയില്‍ രണ്ടുതവണ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ ഉണ്ടാകും.

ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ശില്പിയായ ഡോ. ഭീം റാവു അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, 10,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായിട്ടാണ് പ്രധാനമന്ത്രി മോദി ഹരിയാന സന്ദര്‍ശിച്ചത് . ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും നിരവധി സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News