കുല്‍ഭൂഷന്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ

ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ പ്രസ്താവന നടത്തി.  

Last Updated : Jul 18, 2019, 02:30 PM IST
കുല്‍ഭൂഷന്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞ് വിധി പുനപരിശോധിക്കണമെന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. 

ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ പ്രസ്താവന നടത്തി. പാര്‍ലമെന്റിലെ ഇരു സഭകളിലും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ അടിസ്ഥാനമാക്കി വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തി.

വിയന്ന കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര നീതിന്യായ കോടതി അംഗീകരിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി പറഞ്ഞു. നയതന്ത്ര സഹായത്തിന് ജാദവ് അര്‍ഹനാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

എത്രയും പെട്ടെന്ന് ജാദവിനെ മോചിതനാക്കി ഇന്ത്യക്ക് കൈമാറാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്നലെ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുപ്പിച്ച വിധി ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്തു. ജാദവിനെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടരണമെന്ന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മാത്രമല്ല അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി പരിശ്രമിച്ച ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക നയതന്ത്ര സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Trending News