ന്യൂഡൽഹി: യുപിഎസ്സിയുടെ പുതിയ ചെയർമാനായി അജയ് കുമാറിനെ നിയമിച്ചു. മുൻ പ്രതിരോധ സെക്രട്ടറിയായിരുന്നു അദ്ദേഹം. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 29ന് പ്രീതി സുദന്റെ കാലാവധി പൂർത്തിയായിരുന്നു. ഇതിന് ശേഷം യുപിഎസ്സി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
രാഷ്ട്രപതി ദ്രൗപതി മുർമു അജയ് കുമാറിന്റെ നിയമനം അംഗീകരിച്ചു. 1985 ബാച്ചിലെ കേരള കേഡറിലെ റിട്ടേയർഡ് ഐഎഎസ് ഉദ്യോസ്ഥനാണ് അജയ് കുമാർ. പ്രതിരോധ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് 23 മുതൽ 2022 ഒക്ടോബർ 31വരെയാണ് പ്രതിരോധ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചത്.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ആത്മനിർഭർ ഭാരത്, അഗ്നിവീർ, ഓർഡനൻസ് ഫാക്ടികളുടെ കോർപ്പറേറ്റുവത്കരണം തുടങ്ങിയ പരിഷ്കാരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഐടി ഇലക്ട്രോണിക്സ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ആധാർ, യുപിഐ, ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്സ്, മൈഗവ് തുടങ്ങിയ ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ നടപ്പാക്കുന്നതിൽ ആദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
2012ലെ ദേശീയ ഇലക്ട്രോണിക്സ് നയത്തിനും അജയ് കുമാർ രൂപം നൽകി. കോൺഗ്രസ്, ബിജെപി, ഇടതുപക്ഷ സർക്കാരുകളിൽ അദ്ദേഹം പ്രവർത്തിച്ചു. കെൽട്രോണിന്റെ എംഡി, പ്രിൻസിപ്പൽ സെക്രട്ടറി എന്നീ നിലകളിൽ കേന്ദ്ര സർക്കാരിലും കേരള സർക്കാരിലും അദ്ദേഹം നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് എന്നിവയിലേക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി യുപിഎസ്സി പരീക്ഷകൾ നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ചെയർമാന്റെ നേതൃത്വത്തിലാണ്. യുപിഎസ്സി കമ്മീഷനിൽ പരമാവധി 10 അംഗങ്ങൾ വരെയാണ് ഉൾപ്പെടുന്നത്. നിലവിൽ യുപിഎസ്സി കമ്മീഷനിൽ രണ്ട് അംഗങ്ങളുടെ ഒഴിവുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.