ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.   

Last Updated : Jul 20, 2019, 04:32 PM IST
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. 

ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു.

1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഷീലാ ദീക്ഷിത്  'ദില്ലിയുടെ മരുമകള്‍' എന്ന് കൂടി വിശേഷിക്കപ്പെട്ടിരുന്നു. 

Trending News