അരുണ്‍ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരം; അമിത് ഷാ എയിംസിലെത്തി

ജെയ്റ്റ്ലി വെന്റിലേറ്ററിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് വിവരം.   

Last Updated : Aug 17, 2019, 10:13 AM IST
അരുണ്‍ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരം; അമിത് ഷാ എയിംസിലെത്തി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ഹര്‍ഷവര്‍ദ്ധനുമടക്കമുള്ളവര്‍ എയിംസിലെത്തി ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചു.

ജെയ്റ്റ്ലി വെന്റിലേറ്ററിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചെയ്ക്ക് വീണ്ടും ഗുരുതരമായി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും ഒപ്പം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വെങ്കയ്യ നായിഡു ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എത്തി അരുണ്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.

രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജെയ്റ്റ്ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു.

Trending News