മുന്‍ ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ യു.ആർ.റാവു(85) അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ബഹിരാകാശ ശാസ്ത്രജ്ഞനുമായ യു.ആര്‍ റാവു അന്തരിച്ചു. 85 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖമാണ് മരണ കാരണം.

Last Updated : Jul 24, 2017, 02:40 PM IST
മുന്‍ ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ യു.ആർ.റാവു(85) അന്തരിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ബഹിരാകാശ ശാസ്ത്രജ്ഞനുമായ യു.ആര്‍ റാവു അന്തരിച്ചു. 85 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖമാണ് മരണ കാരണം.

അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. റാവുവിന്‍റെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്നും ഐഎസ്ആര്‍ഒയ്ക്ക് നല്‍കിയ സംഭാവനകള്‍ ശാസ്ത്രലോകം ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു.

 

 

കർണാടകയിലെ അദമരുവിൽ ജനിച്ച റാവു എംജികെ മേനോൻ, സതീഷ് ധവാൻ, വിക്രം സാരാഭായി എന്നിവരോടൊപ്പം നിർണായക ദൗത്യങ്ങളിൽ പങ്കുവഹിച്ചു. പിഎസ്എൽവി, ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജിഎസ്എൽവി എന്നീ റോക്കറ്റുകളുടെ വികസനത്തിലും പങ്കുകാരനായിരുന്നു.

1984 മുതല്‍ 1994 വരെ അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.  

ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം തുടങ്ങി ഇന്ത്യയുടെ എല്ലാ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും നിര്‍ണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു.  

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചാന്‍സലറായിരുന്നു അദ്ദേഹം ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സര്‍വകലാശാലകളില്‍ പ്രഫസറുമായിരുന്നു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 

Trending News