)
ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായത്തിനാണ് സത്യപാൽ മാലിക് എന്ന ഗവർണർ സാക്ഷ്യം വഹിച്ചത്. 2018 ആഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിന്റെ അവസാന ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചിരുന്നു. 2019 ആഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത് അദ്ദേഹം ഗവര്ണറായിരിക്കുമ്പോഴായിരുന്നു. അതിന്റെ ആറാം വാര്‍ഷികമായിരുന്നു ഇന്ന്.
Also Read: '100 പേർ നിന്ന് കളിയാക്കി ചിരിച്ചാലും താഴത്തില്ലെടാ'; രേണുവിന്റെ പഞ്ച് ഡയലോഗ് വൈറൽ
പിന്നീട് ഗോവ ഗവര്‍ണറായി നിയമിതനായ സത്യപാല്‍ മാലിക് തുടര്‍ന്ന് 2022 ഒക്ടോബര്‍ വരെ മേഘാലയ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. 1970 കളില്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെയാണ് മാലിക് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974 ല്‍ ഭാരതീയ ക്രാന്തി ദള്‍ ടിക്കറ്റില്‍ ബാഗ്പത്തിനെ പ്രതിനിധീകരിച്ച് അദ്ദേഹം ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗമാകുകയും. പിന്നീട് ലോക്ദളിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും 1980 മുതല്‍ 1989 വരെ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമാകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.