പ്രണ‌ബ് മുഖര്‍ജിയ്‌ക്ക് വിട നല്‍കി രാജ്യം...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യ തലസ്ഥാനത്ത് സംസ്‌കരിച്ചു. 

Last Updated : Sep 1, 2020, 04:58 PM IST
  • പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യ തലസ്ഥാനത്ത് സംസ്‌കരിച്ചു
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ എല്ലാ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്
പ്രണ‌ബ് മുഖര്‍ജിയ്‌ക്ക് വിട നല്‍കി  രാജ്യം...

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യ തലസ്ഥാനത്ത് സംസ്‌കരിച്ചു. 

ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്‌മശാനത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.   കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ ക്യാരിയേജ് സംവിധാനത്തിന് പകരം വാനിലാണ് അദ്ദേഹത്തിന്‍റെ  മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ  എല്ലാ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാവിലെ മുതല്‍ ഉച്ചയ്‌ക്ക് ഒന്നര വരെ രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ രാജാജി മാര്‍ഗിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Also read: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍  അദ്ദേഹത്തെ മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.  അതിനുശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില  ഗുരുതരമായിതന്നെ തുടരുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹം  കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് കോവിഡും  സ്ഥിരീകരിച്ചിരുന്നു.   ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി മരണത്തിന് കീഴടങ്ങിയത്. 

Also read: പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് വലിയ വിടവ് സൃഷ്ടിച്ചിരിക്കുന്നു.... RSS സര്‍സംഘചാലക് മോഹന്‍ ഭാഗവത്

 പ്രണബ് മുഖര്‍ജിയുടെവിയോഗത്തില്‍  ആഗസ്റ്റ്  31 മുതല്‍ സെപ്റ്റംബര്‍  6  വരെ രാജ്യത്ത് ഔദ്യോഗിക ദു:ഖാചാരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

More Stories

Trending News