പ്രണബ് മുഖര്‍ജി ഭാരത് രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത് രത്‌ന പുരസ്‌കാരം മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി ഏറ്റുവാങ്ങി. 

Last Updated : Aug 8, 2019, 07:19 PM IST
പ്രണബ് മുഖര്‍ജി ഭാരത് രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത് രത്‌ന പുരസ്‌കാരം മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി ഏറ്റുവാങ്ങി. 

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഭവനില്‍ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം. 

അഞ്ചു പതിറ്റാണ്ടിലേറെ കാലം കോണ്‍ഗ്രസിന്റെ നേതാവായിരുന്ന പ്രണബ് മുഖര്‍ജി 2017ല്‍ രാഷ്ട്രപതി സ്ഥാനത്തുനിന്ന് ഒഴിവായ ശേഷം പൊതുജീവിതത്തില്‍ സജീവമായിരുന്നില്ല. 

മരണാനന്തര ബഹുമതിയായി ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപകനായിരുന്ന നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്കായിരുന്നു ഭാരതരത്‌ന നല്‍കിയത്. 

 

 

More Stories

Trending News