മുൻ കേന്ദ്രമന്ത്രി രഘുനാഥ് ഝാ അന്തരിച്ചു

മുൻ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുനാഥ് ഝാ അന്തരിച്ചു. ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി വൃക്കരോഗം ബാധിച്ച് അസുഖ ബാധിതനായിരുന്നു അദ്ദേഹം.

Last Updated : Jan 15, 2018, 08:16 PM IST
മുൻ കേന്ദ്രമന്ത്രി രഘുനാഥ് ഝാ അന്തരിച്ചു

ന്യൂഡല്‍ഹി: മുൻ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുനാഥ് ഝാ അന്തരിച്ചു. ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി വൃക്കരോഗം ബാധിച്ച് അസുഖ ബാധിതനായിരുന്നു അദ്ദേഹം.

മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ കേന്ദ്ര പൊതുമരാമത്ത് സഹമന്ത്രിയുമായിരുന്നു ഇദ്ദേഹം.

ബീഹാറിലെ ഗോപാൽഗുഞ്ജ്, ബെട്ടിയ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് രണ്ടു തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഝാ, ഷെഹർ നിയോജകമണ്ഡലത്തിൽ നിന്ന് ആറ് തവണ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, സോഷ്യലിസ്റ്റ് പാർട്ടി, സമാജ് വാദി പാർട്ടി തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളുമായുള്ള ബന്ധങ്ങളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്നു.

Trending News