close

News WrapGet Handpicked Stories from our editors directly to your mailbox

സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിംഗിനെ വെടിവെച്ചുകൊന്നു

വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന സിംഗിനെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

Updated: May 26, 2019, 10:23 AM IST
സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിംഗിനെ വെടിവെച്ചുകൊന്നു

ന്യൂഡല്‍ഹി: ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുന്‍ ഗ്രാമ മുഖ്യനുമായ സുരേന്ദ്ര സിംഗിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. 

ജാമോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിംഗിന്‍റെ വസതിയില്‍ വച്ചാണ് സംഭവം. വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന സിംഗിനെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

ലോക് സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയ്ക്ക് വേണ്ടി സിംഗ് കഠിന പ്രചാരണം നടത്തിയിരുന്നു. സ്മൃതിയുടെ ഇതിഹാസ വിജയത്തിന് പിന്നില്‍ നല്ലൊരു പങ്ക് സുരേന്ദ്ര സിംഗിന് ഉണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ സ്മൃതി ഇറാനി ഗ്രാമീണര്‍ക്ക് ഷൂ വിതരണം നടത്തിയെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ആരോപണത്തിനിടയാക്കിയ സംഭവത്തില്‍ സുരേന്ദ്ര സിംഗ് പങ്കാളിയായിരുന്നു.