അമരാവതി: അബദ്ധത്തിൽ ഡോർ ലോക്ക് ആയതിനെ തുടർന്ന് കാറിനുള്ളിൽ കളിച്ച് കൊണ്ടിരുന്ന നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുട്ടികളാണ് കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചത്. ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ മഹിളാ മണ്ഡൽ ഓഫീസിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്.
മാതാപിതാക്കൾക്കൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കാണ് കാറിൽ കളിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. കളിക്കുന്നതിനിടെ കാറിന്റെ ഡോർ ലോക്ക് ആകുകയും കുട്ടികൾ അതിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. കുട്ടികൾ കാറിൽ കുടുങ്ങി പോയ വിവരം മാതാപിതാക്കളും അറിഞ്ഞില്ല.
Also Read: Golden Temple: പാകിസ്താൻ ലക്ഷ്യമിട്ടതിൽ സുവർണ്ണ ക്ഷേത്രവും; രക്ഷയായത് ഇന്ത്യയുടെ വ്യോമ പ്രതിരോധം
കാർ ലോക്ക് ആക്കാതെയാണ് ഇവർ കല്യാണ ചടങ്ങുകൾക്കായി പോയത്. ഇതിനിടെ കുട്ടികൾ നാല് പേരും കാറിൽ കളിക്കാനായി കയറുകയായിരുന്നു. തുടർന്ന് കാർ അബദ്ധത്തിൽ ലോക്കായതോടെ കുട്ടികൾ കാറിൽ കുടുങ്ങി പോകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.