ചെന്നൈ: തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഒമ്നി വാനും തമിഴ്നാട് സർക്കാർ ബസും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തിലാണ് മലയാളികൾ മരിച്ചത്. ഷാജു, രാഹുൽ, രാജേഷ്, സജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ് നാല് പേരും. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജനീഷ്, സാബു, സുനിൽ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിരുതുറൈപൂണ്ടി സർക്കാർ ആശുപത്രിയിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ തിരുവാരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകരയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. സഞ്ചരിച്ചത്. മുത്തുപേട്ടയ്ക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലെ സ്വകാര്യ പെട്രോൾ പമ്പിന് സമീപം രാവിലെ 6.30ന് ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന ഓമ്‌നി വാനും നാഗപട്ടണത്ത് നിന്ന് ഏർവാടിയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വീരയൂർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. തിരുവാരൂർ എസ്പി കരുൺ കാരാട്ട് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









