ഭക്ഷണം കഴിക്കവേ നാലുവയസുകാരിയെ അമ്മയും കാമുകനും പൊള്ളിച്ചു

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് തന്നെ രണ്ടാനച്ഛന്‍ പൊള്ളിച്ചതെന്ന് രക്ഷപ്പെടുത്തിയവരോട് കുട്ടി പറഞ്ഞു. 'ആദ്യം എന്നെ അടിച്ചു. പിന്നീട് ചൂട് സ്പൂണ്‍ ഉപയോഗിച്ച് പൊള്ളിച്ചു'- കുട്ടി വ്യക്തമാക്കി.

Updated: Sep 11, 2018, 02:35 PM IST
ഭക്ഷണം കഴിക്കവേ നാലുവയസുകാരിയെ അമ്മയും കാമുകനും പൊള്ളിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ നാലുവയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന്‍ പൊള്ളലേല്‍പ്പിച്ചു. സാരമായ പൊള്ളലേറ്റ കുട്ടിയെ സാമൂഹ്യ പ്രവര്‍ത്തകരാണ് രക്ഷിച്ചത്‌.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് തന്നെ രണ്ടാനച്ഛന്‍ പൊള്ളിച്ചതെന്ന് രക്ഷപ്പെടുത്തിയവരോട് കുട്ടി പറഞ്ഞു. 'ആദ്യം എന്നെ അടിച്ചു. പിന്നീട് ചൂട് സ്പൂണ്‍ ഉപയോഗിച്ച് പൊള്ളിച്ചു'- കുട്ടി വ്യക്തമാക്കി.

കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍കേട്ട് അയലത്തുള്ളവര്‍ ഒരു പ്രാദേശിക നേതാവിനെ വിവരം അറിയിച്ചു. തുടര്‍ന്ന്‍ ഇയാള്‍ അടുത്തുള്ള എന്‍ജിഒ പ്രവര്‍ത്തകനായ അച്യുത റാവുവിനെ അറിയിക്കുകയും കുട്ടിയെ അവിടെ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു.

ഇരുപത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ കഴിയുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. അമ്മയ്ക്കും കാമുകനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.