പ്ലാസ്റ്റിക് കുപ്പി പൊട്ടിച്ചാല്‍ റീചാര്‍ജ്ജ് ഫ്രീ!!

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കന്‍ ഒക്ടോബര്‍ രണ്ടിനാണ് റെയില്‍വേ തീരുമാനിച്ചത്. 

Last Updated : Sep 11, 2019, 07:18 PM IST
പ്ലാസ്റ്റിക് കുപ്പി പൊട്ടിച്ചാല്‍ റീചാര്‍ജ്ജ് ഫ്രീ!!

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്ക് ഫ്രീ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനൊരുങ്ങി റെയില്‍വേ. 

സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി സ്ഥാപിക്കുന്ന യന്ത്രങ്ങളിലിട്ട് പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്കാണ് റീചാര്‍ജ്ജ് ചെയ്തു നല്‍കുക. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കന്‍ ഒക്ടോബര്‍ രണ്ടിനാണ് റെയില്‍വേ തീരുമാനിച്ചത്. 

ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് പൊടിക്കുന്ന 400 യന്ത്രങ്ങളാണ് സ്ഥാപിക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു.

യാത്രക്കാര്‍ക്ക് പ്ലാസ്റ്റിക് പൊടിച്ചുകളയണമെങ്കില്‍ യന്ത്രത്തില്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അടിച്ച ശേഷം കുപ്പികള്‍ ഇട്ടാല്‍ മതി. ഈ മൊബൈല്‍ നമ്പറുകള്‍ റെയില്‍വേ റീച്ചാര്‍ജ് ചെയ്യും.

ഇപ്പോള്‍ 128 സ്റ്റേഷനുകളിലായി 106 പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. 

റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലുമുള്ള എല്ലാ പ്ലാസ്റ്റിക് വസ്‍തുക്കളും ശേഖരിച്ച് റീസൈക്ലിങ്ങിന് അയക്കണമെന്ന് റെയില്‍വേ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Trending News